തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ 27,36,817 വോട്ടർമാരിൽ 19,96,198 പേർ വോട്ട് ചെയ്തു. ഇതോടെ മൊത്തം പോളിംഗ് ശതമാനം 72.48 ആയി. പുരുഷൻമാർ 9,19,768 പേരും സ്ത്രീകൾ 10,76,419 പേരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 11 പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
ജില്ലയിലെ നഗരസഭകളിൽ കൊടുങ്ങല്ലൂർ നഗരസഭയാണ് 77.41 ശതമാനത്തോടെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി 74.07 ശതമാനം, കുന്നംകുളം 73.58 ശതമാനം, ചാവക്കാട് 73.29 ശതമാനം, ഇരിഞ്ഞാലക്കുട 71.69 ശതമാനം, ചാലക്കുടി 71.18 ശതമാനം എന്നിങ്ങനെയാണ് മറ്റ് നഗരസഭകളിലെ പോളിംഗ്. ഗുരുവായൂർ നഗരസഭയിൽ 69.24 ശതമാനമാണ് രേഖപ്പെടുത്തിയത്.
ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച വോട്ടിംഗ് നടന്നു. കൊടകര ബ്ലോക്ക് 77.19 ശതമാനത്തോടെയാണ് മുന്നിൽ. വടക്കാഞ്ചേരി 76.26 ശതമാനം, പഴയന്നൂർ 76.03 ശതമാനം, ചേർപ്പ് 75.81 ശതമാനം, ഒല്ലൂക്കര 75.34 ശതമാനം, പുഴയ്ക്കൽ 74.38 ശതമാനം, മതിലകം 74.37 ശതമാനം, ഇരിങ്ങാലക്കുട 73.3 ശതമാനം, വെള്ളാങ്ങല്ലൂർ 73.09 ശതമാനം, ചൊവ്വന്നൂർ 72.93 ശതമാനം, അന്തിക്കാട് 72.87 ശതമാനം, ചാലക്കുടി 72.39 ശതമാനം, മാള 71.89 ശതമാനം, തളിക്കുളം 70.58 ശതമാനം, മുല്ലശ്ശേരി 70.01 ശതമാനം, ചാവക്കാട് 69.25 ശതമാനം എന്നിങ്ങനെയാണ് ബ്ലോക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ 62.45 ശതമാനമാണ് വോട്ടിംഗ് നടന്നത്. ജില്ലാപഞ്ചായത്ത് തലത്തിൽ 73.68 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ ശതമാനത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം എന്നാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ സൂചന.




