സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ 76 പുതിയ ബസ് റൂട്ടുകൾ; യാത്ര ദുരിതം പരിഹരിക്കാൻ ആലോചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ജില്ലയുടെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് 76 പുതിയ സ്വകാര്യ ബസ് റൂട്ടുകൾ കണ്ടെത്തി. നിലവിൽ ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗസ്ഥർ എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, സംസ്ഥാനത്ത് 503 പുതിയ ബസ് റൂട്ടുകൾ വരുമെന്ന് പറഞ്ഞിരുന്നു. ഈ 503 വെർജിൻ റൂട്ടുകളിൽ കൊച്ചിലെയും ഉൾപ്പെടും.

കൊച്ചിക്ക് പുറത്തും ജില്ലയിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പുതിയ സർവീസുകൾ ഒരുപോലെ ഗുണം ചെയ്യും. നിലവിൽ കൊച്ചിയിലെ പല പ്രദേശങ്ങളിലും സർക്കാർ, സ്വകാര്യ ബസുകൾ ഓടുന്നത് കുറവാണ്. അതുകൊണ്ടുതന്നെ പലരും പുതിയ റൂട്ടുകൾക്കായി കാത്തിരിക്കുകയാണ്. കാക്കനാടിനടുത്തുള്ള നിലംപതിഞ്ഞമുകൾ, തൃപ്പൂണിത്തുറയ്ക്കടുത്തുള്ള വളന്തക്കാട് കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നഗരത്തിലോട്ട് ബസ് സർവീസുകൾ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ പദ്ധതികളിൽ ഈ റൂട്ടുകളും ഉൾപെടുത്താൻ സാധ്യത കൂടുതലാണ്. ഗ്രാമ പ്രദേശങ്ങളിൽ താമസുക്കുന്നവർക്ക് മുൻഗണന നൽകികൊണ്ട് മികച്ച ഗതാഗത സൗകര്യങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Content: 76 new bus routes in Kochi; Plan to solve travel woes

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.