കണ്ണൂർ: ഓഫർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലീഗൽ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് ലാലിയുടെ മൊഴി. മൂന്നു തവണയാണ് ലാലി വിൻസെന്റിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എന്നാൽ നേതാവിന്റെ ക്രൈംബ്രാഞ്ച് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല, വീണ്ടും വിളിപ്പിക്കും.
കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. ഡീൻ കുര്യാക്കോസ് എംപിയെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. അതേസമയം നോട്ടീസ് നൽകിയാൽ ഹാജരാക്കുമെന്നും പണം വാങ്ങിയിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും സി വി വർഗീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീൻ കുര്യാക്കോസ് സിബി വർഗീസും ലക്ഷങ്ങൾ വാങ്ങി എന്നായിരുന്നു പ്രതി അനന്തു കൃഷ്ണന്റെ മൊഴി. അനന്തു കൃഷ്ണനുമായി ഉള്ളത് നിയമപദേശക എന്ന രീതിയിലുള്ള ബന്ധമാണ്. പദ്ധതി സുതാര്യമായിരുന്നെന്നും ലാലി മുൻപ് പറഞ്ഞിരുന്നു. 300 കോടിയിലേറെ രൂപയുടെ വിവിധ പദ്ധതികളായിരുന്നു. പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആയിരുന്നു തട്ടിപ്പ്.



