ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സജീവ് ഉപ്പുതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. വീടിന്‍റെ ഹാളിനുള്ളിലാണ് നാല് മൃതശരീരങ്ങളും കണ്ടെത്തിയിരിക്കുന്നത്. സജീവിന് ചില കടബാധ്യതകള്‍ ഉണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.






