സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥി കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ ജഡ്ജി വില്യം കോണ്‍ലി താല്‍ക്കാലികമായി തടഞ്ഞു. 2021 മുതല്‍ എഫ്-1 വിദ്യാര്‍ഥി വിസയില്‍ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദ വിദ്യാര്‍ഥിയാണ് കൃഷ്ലാല്‍.

2024 നവംബര്‍ 22-ന് കൂട്ടുകാര്‍ക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോള്‍ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാല്‍ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് പരിശോധിച്ച ജില്ലാ അറ്റോര്‍ണി വെറുതേവിടുകയായിരുന്നു.

എന്നാല്‍, 2025 ഏപ്രില്‍ നാലിന് കൃഷ് ലാലിന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായി വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സര്‍വീസസ് (ഐഎസ്എസ്) ഓഫീസ് ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു. മേയ് രണ്ടിന് യുഎസ് വിടണമെന്നും ഉത്തരവിട്ടു.

എന്നാല്‍, കോഴ്‌സിന്റെ അവസാന സെമസ്റ്ററാണിത്. മികച്ച അക്കാദമിക് നിലവാരവും ഹാജരുമുള്ള കൃഷ്ലാലിന്റെ ബിരുദദാനത്തിന് ഇനി 30 ദിവസത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. വിസ റദ്ദാക്കി നാടുകടത്തിയാല്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിന് അത് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് തടഞ്ഞത്.

വിദ്യാര്‍ഥി വിസ റദ്ദാക്കപ്പെട്ട സംഭവങ്ങളില്‍, ദേശീയതലത്തില്‍ ലഭിച്ച ആദ്യത്തെ വിജയങ്ങളിലൊന്നാണ് ഈ ഉത്തരവെന്ന് അഭിഭാഷകന്‍ ഷബ്‌നം ലോട്ട്ഫി പറഞ്ഞു. ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യവ്യാപകമായി ഏകദേശം 1,300 വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.