സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടികൾ; കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് എക്സൈസ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.

എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ടെറസിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു.ജതിനൊപ്പം ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയും ഈ വീട്ടിൽ താമസിക്കുന്നുണ്ട്. എന്നാൽ, കഞ്ചാവ് ചെടികൾ നട്ടത് താൻ തന്നെയാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത് അഞ്ച് കഞ്ചാവ് ചെടികളാണ്. ഇതോടൊപ്പം കഞ്ചാവ് വിത്തുകളും ഇത് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും എക്സൈസ് അവിടെ നിന്നും പിടിച്ചെടുത്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.