ദോഹ: ഖത്തറിൽ വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് സന്ദേശം അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ വാഹനത്തിന്റെ പേരിൽ ഗതാഗത നിയമലംഘനത്തിന് പിഴയുണ്ട്. അധിക പിഴ ഒഴിവാക്കുന്നതിനായി ഉടൻ തന്നെ താഴെ കാണുന്ന ലിങ്ക് വഴി പണം അടച്ചു തീർക്കണമെന്ന’ മുന്നറിയിപ്പുമായാണ് എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചത്.
ആധികാരികമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള സന്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിനെ അനുകരിച്ചുകൊണ്ടുളള സന്ദേശങ്ങളുമാണ് അയച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ എസ്എംഎസ്, മൊബൈൽ ഫോൺ വിളികൾ, ഇ മെയിൽ തുടങ്ങിയവയിലൂടെ തട്ടിപ്പുകാരുടെ കെണികളിൽ വീണ് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ ഓർമിപ്പിച്ചു.




