അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനെ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞദിവസം ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ വിചാരിച്ചാല്‍ വൈകാതെ പവല്‍ പുറത്താക്കപ്പെടുമെന്നുംപ്രതികരിച്ചു. താന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്രയധികം സന്തുഷ്ടന്‍ അല്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ വെല്ലുവിളിയുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം എന്ന് പവല്‍ പറഞ്ഞിരുന്നു. ഇതാണ് ട്രംപിന്റെ അസന്തുഷ്ടി വര്‍ദ്ധിക്കാന്‍ കാരണം.






