കൊച്ചി: സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ. പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈന്‍ ടോം ചാക്കോ മൊഴി. നടന്മാര്‍ക്കായി ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്. പലരുടെയും പേരുകള്‍ തനിക്ക് അറിയാമെന്നും ഷൈന്‍ മൊഴി നല്‍കി.
ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലീമ എത്തിയത് നടന് ലഹരി കൈമാറാന്‍ എന്നും ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സിനിമാ കുടുംബത്തില്‍ നിന്നുള്ള നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. അതേസമയം ആലപ്പുഴ കഞ്ചാവ് കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനം. എക്‌സൈസില്‍ നിന്ന് വിവരം തേടും. ഷൈന്‍ ടോം ചാക്കോയുടെ പങ്ക് കണ്ടെത്താനാണ് വിവരങ്ങള്‍ തേടുന്നത്.
നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഇടപാടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താനും പൊലീസ് ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ വകുപ്പ് ചുമത്തും. ഷൈനോട് കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷന്‍ സെന്ററില്‍ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.






