സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ആശസമരം 2 മാസമായി, സര്‍ക്കാര്‍ പ്രശ്നങ്ങള്‍ പരിഹരിക്കണം’; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിച്ച് പ്രത്യാശ പകരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ആശാവർക്കർമാർ രണ്ട് മാസത്തിലധികമായി സമരം ചെയ്യുന്നു. അവർ വീട്ടമ്മമാരാണ്. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതങ്ങൾ തമ്മിൽ സ്പർധ വർധിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതസൗഹാർദത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തിയാണ്. മലങ്കര സഭയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കണം മുൻ കാലത്തേതുപോലെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യാശയുണ്ട് എന്നും സഭാധ്യക്ഷൻ പറഞ്ഞു.

‘മലങ്കര സഭയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. മുൻ‌കാലങ്ങളിൽ സമാധാനം സംജാതമായതുപോലെ വീണ്ടും ഒരുമിക്കാൻ മലങ്കര സഭയ്ക്ക് കഴിയണം. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങാവണം. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. കേരളത്തിൽ ആത്മഹത്യകൾ വർധിച്ച് വരികയാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർദിക്കുന്ന സാഹചര്യമാണ്. ​ഗ്രാമങ്ങലിൽ വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ സൗഹാർദത്തോടെ കഴിയുന്നു. ആ അന്തരീക്ഷത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്’ എന്നാണ് ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പറഞ്ഞത്.

Tags :

Greeshma Celine Benny

Recent News

Advertisement