Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആളോഹരി GDPയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് IMF മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ആളോഹരി ജിഡിപിയില്‍ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). അതിനൊപ്പം നിലവില്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ വാദം.

2026 ഏപ്രിലില്‍ ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ കാലയളവില്‍ ഇന്ത്യയുടേത് 2812 ഡോളറായിരിക്കും. 99 ഡോളറിന്റെ കുറവ്. അടുത്ത കാലത്തായി ഇതു രണ്ടാം തവണയാണ് ബംഗ്ലദേശ് ഇന്ത്യയെ ആളോഹരി ജിഡിപിയില്‍ മറികടക്കുന്നത്. പക്ഷേ ബംഗ്ലദേശിന്റെ മുന്നേറ്റം അധികകാലം നിലനില്‍ക്കില്ല. 2027ല്‍ 3074 ഡോളര്‍ ആളോഹരി ജിഡിപി വരുമാനവുമായി ഇന്ത്യ ബംഗ്ലാദേശിനെ വീണ്ടും പിന്നിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer