പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടി (85) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിയെ പിടിച്ചുവച്ചു പോലീസിൽ അറിയിച്ചു. പിന്നാലെ പ്രതിയെ കല്ലടിക്കോട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.






