Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗൂഗിളിന് കനത്ത തിരിച്ചടി; പരസ്യ മേഖലയിൽ കുത്തകയെന്ന് കോടതി വിധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ടെക്‌ ഭീമന്‍ ഗൂഗിളിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ നിയമവിരുദ്ധ കുത്തകയായി ഗൂഗിൾ മാറിയെന്ന് അമേരിക്കയിലെ വെര്‍ജീനിയയിലെ ഡിസ്ട്രിക്ട് ജഡ്ജ് നിരീക്ഷിച്ചിരിക്കുന്നു. തുടരെ കമ്പനിക്കെതിരെ ലഭിക്കുന്ന രണ്ടാമത്തെ വിധിയാണിത്. ഗൂഗിളിന്റെ സര്‍വ്വവ്യാപിയായ സേര്‍ച്ച് എൻജിൻ നിയമവിരുദ്ധമായി മേല്‍ക്കോയ്മ നിലനിര്‍ത്തുന്നു എന്ന് 2024 ഓഗസ്റ്റിലായിരുന്നു മറ്റൊരു കോടതി കണ്ടെത്തിയത്.

ഇന്റർനെറ്റിലെ പരസ്യത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കി 1.8 ട്രില്യൻ മൂല്യമുള്ള കമ്പനിയായി ഗൂഗിള്‍ വളർന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യം അധികാരത്തിലിരുന്ന സമയത്താണ് ഗൂഗിളിനെതിരെയുള്ള ഗവണ്‍മെന്റ് നീക്കം ആരംഭിച്ചത്. എതിരാളികളോട് മര്യാദകെട്ട പെരുമാറ്റമായിരുന്നു കമ്പനിയുടേതെന്ന് ജഡ്ജ് ലിയോണി നിരീക്ഷിക്കുന്നു. രണ്ടു വിധികളും ഗവണ്‍മെന്റിന്റെ വിജയമാണെങ്കിലും, ഗൂഗിള്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്നും, കേസുകള്‍ നീളും എന്നും തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix