സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അധ്യാപകൻ മകളെ മാനസികമായി പീഡിപ്പിച്ചെന്നരോപിച്ച് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മകളെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു . കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമ പഠന വിഭാഗത്തില്‍ എത്തിയാണ് തിരുവനതപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി. ഷാജി ആത്മഹത്യക്ക് ശ്രമിച്ചത്. മകളുടെ പഠനവുമായി ബന്ധപ്പെട്ട പ്രബന്ധം കൃത്യസമയത്ത് സമർപ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയിരുന്നു. എന്നാൽ ഈ പ്രബന്ധം പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് വീണ്ടും തിരുത്തൽ ആവശ്യപ്പെടുന്നതെന്ന് ഷാജി പറഞ്ഞു.

ഒടുവിൽ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ എഴുതി നല്‍കണമെന്ന ആവശ്യവുമായി മകള്‍ പഠന വിഭാഗത്തില്‍ എത്തിയെങ്കിലും അധികൃതര്‍ തയാറായില്ല.ഇതിൽ മനം നൊന്താണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. സർവകലാശാലയിലെത്തി പേപ്പര്‍ മുറിക്കുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് ഇയാൾ ഞരമ്പ് മുറിച്ചത്. ഉടൻ തന്നെ ജീവനക്കാർ ഷാജിയെ ആശുപത്രിയിലെത്തിച്ചു, ഷാജിയുടെ കൈക്ക് 17 തുന്നലുകളാണ് വേണ്ടിവന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement