ആലപ്പുഴ: തുറവൂരില്‍ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേര്‍ന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ ഉയര്‍ത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു.
താക്കോല്‍ വയ്ക്കുന്ന ഇടം നോക്കിയെത്തിയപ്പോഴാണ് സംഘത്തോട് ചേര്‍ന്നുള്ള മുറിയില്‍ സെക്രട്ടറി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭാര്യ. ശ്രീജ. മക്കള്‍: അഭിജിത്ത്, അഭിരാമി.


