Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും ഇന്ത്യയിൽ അനുമതി നിഷേധിക്കാൻ ഒരുങ്ങി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ ഒരുങ്ങി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾ അടുക്കുന്നതും തടയാൻ ആലോചന ആരംഭിച്ചു. അതേസമയം ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു.

അതിനിടെ പഹൽ ഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു. നിർണായക സമയത്ത് ഭീകരവാദത്തിനെതിരെ ഒരുമിച്ചു നിൽക്കുന്നുവെന്ന് രാജ്യം കാണിക്കണമെന്നും കത്തിൽ പറയുന്നു. പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജുൻ ഖർഗെയും കത്തയച്ചു.

അതേസമയം പഹൽഗാമിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നാലെ കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ജമ്മു കശ്മീർ സർക്കാർ കശ്മീരിലുടനീളമുള്ള 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix