ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോര് മുറുകുന്നു. അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താൻ വെടിവെയ്പ്പ് തുടർന്നു. ഉറി, അഖ്നുർ, കുപ് വാര എന്നിവിടങ്ങളിലാണ് പാക്ക് പ്രകോപനം ഉണ്ടായത്.
അതേസമയം തിരിച്ചടിക്ക് സർവസജ്ജമായി നിൽക്കുന്ന ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.






