കാസർകോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. മഞ്ചേശ്വരം ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്നാണ് 22 പവൻ സ്വർണം നഷ്ടമായത്. കുടുംബം ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ മാസം 21 നാണ് കുടുംബം ഗൾഫിലേക്ക് പോയത്.
തുടർന്ന് തിരികെയെത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതെന്ന് തിരിച്ചറിഞ്ഞത്. രണ്ടാം നിലയിലെ മുറിക്കുളിലെ ബെഡിന് താഴെ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഉടൻ തന്നെ മഞ്ചേശ്വരംപോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശവാസികളോ അല്ലെങ്കിൽ കൃത്യമായി വീട് നിരീക്ഷിച്ചവരാവാം മോഷണത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.






