Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂഞ്ചിൽ ഭീകരവാദികളുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി, രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പൂഞ്ചിലെ സുരാന്‍കോട്ടില്‍ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്.

കശ്മീര്‍ ഐജി വി.കെ. ബിര്‍ദി വിളിച്ചുചേര്‍ത്ത സംയുക്ത സുരക്ഷാ അവലോകന യോഗം നടന്നതിന് പിന്നാലെയാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത നടപടിയുണ്ടായത് എന്നതും ശ്രദ്ധേയമാണ്. പോലീസ്, സൈന്യം, ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഎപിഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കര്‍ശനമായ ഭീകരവിരുദ്ധ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer