Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മറുനാടൻ ഷാജൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ

റസ്റ്റിനെ സ്വാഗതം ചെയ്യുന്നില്ല. എന്നാൽ മറുനാടനും കുറച്ചൊക്കെ മാധ്യമധർമം പാലിക്കണം എന്നൊരു അഭിപ്രായം ഈയവസരത്തിൽ എനിക്കുണ്ട്. സത്യസന്ധമായ പത്ര പ്രവർത്തനം കേരളത്തിൽ ഇല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മുട് താങ്ങികൾ മാത്രമുള്ള ഒട്ടും പ്രൊഫഷണൽ അല്ലാത്ത മാതു സജിമാരും, ഷാനിമാരും, പരുത്തിക്കുരുവും, മൊട്ടയും, ശ്രീകുണ്ടനും, നമ്പ്യരന്മാരും, അതുപോലെ print മീഡിയയിലെ അധർമികളും ഉൾപ്പടെ നുറു കണക്കിന് മാപ്രകൾ വിലസുന്ന കേരളത്തിൽ അൽപ്പം വ്യത്യസ്തമായി പോസിറ്റീവ് ആയി മാധ്യമ പ്രവർത്തനം ഷാജൻ നടത്തുന്നുണ്ടെന്നത് മിക്കവാറും എല്ലാവരും സമ്മതിക്കുന്നു.

ഷാജൻ സത്യം പറയുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ അയാൾക്ക്‌ കഴിഞ്ഞത് അയാളുടെ കഴിവാണ്. പക്ഷെ എല്ലായ്‌പ്പോഴും ഷാജൻ സത്യം പറയുന്നില്ല എന്നതും സത്യമാണ്. വന്നു വന്നു അയാളുടെ “നല്ല അഭിപ്രായം” ഇല്ലാതെ കേരളത്തിൽ ഒന്നും നടക്കരുത് എന്ന് അയാൾക്ക്‌ വാശിയുള്ളത് പോലെ വാർത്തകൾ ചമക്കുന്നു.

ഷാജനു വ്യക്തിപരമായി ഇഷ്ടമില്ലാത്തവരെ ഒതുക്കാൻ വാർത്ത ചമക്കുന്നു എന്നും ആരോപണമുണ്ട്. ഒരു ഉദാഹരണം ബിജെപി യിലെ ഗ്രൂപ്പുകളിയിൽ ഷാജൻ ഇടപെടുന്നില്ലേ? ഉണ്ട്?. ബിജെപിയിൽ ചിലരെ പ്രൊമോട്ട് ചെയ്യുന്നു, ചിലരെ അധിക്ഷേപിക്കുന്നു. ഇതു നല്ല മാധ്യമ പ്രവർത്തനത്തിന്റെ രീതിയാണോ? സ്വന്തം താൽപ്പര്യത്തിനനുസരിച്ചു അയാൾ വാർത്ത ചമക്കുന്നുവെന്ന് വ്യക്തം.

കഴിഞ്ഞ ലോകാസഭതിരഞ്ഞെടുപ്പ് കാലം. ബിജെപി കൊല്ലം ലോക്സഭ സ്ഥാനാർഥി കൃഷ്ണകുമാർ നോമിനേഷൻ കൊടുക്കാൻ പോകുന്ന സമയം ഒരു ക്രിസ്തീയ സഭയുടെ ബഹുമാനപ്പെട്ട ബിഷപ്പ് അദ്ദേഹത്തെ അനുഗമിക്കുന്നു., ബിജെപി ഘടകകക്ഷിയായ നാഷണൽ പ്രോഗ്രെസീവ് പാർട്ടിയുടെ’ വൈസ് ചെയർമാൻ എന്ന നിലയിൽ, എന്റെ റിക്വസ്റ്റ് പ്രകാരമാണ് കൃഷ്ണ കുമാറിന് ഒപ്പം തിരുമേനി പോകുന്നതു.

നോമിനേഷൻ കൊടുക്കാൻ പോയ ബിജെപി സ്ഥാനർഥിയുടെ ഒപ്പം ബിഷപ്പ് പോയ വാർത്ത ബിബിസി വരെ കൊടുത്തു. ക്രിസ്തിയ സഭകൾ ബിജെപിക്ക് ഒപ്പം എന്ന news വരണം എന്ന എന്റെ ഉദ്ദേശം ഫലിച്ചു.ബിഷപ്പ് ന്റെ പേരിൽ ED കേസ് ഉണ്ടെന്നു എനിക്കും അറിയാമായിരുന്നു. ED കേസ് ഉള്ള എല്ലാവരും വീട്ടിൽ ഇരിക്കണം എന്നു നിർബന്ധം ഇല്ലല്ലോ. പിറ്റേ ദിവസം ബിഷപ്പിനെ വളരെ മോശമായി ചിത്രീകരിച്ചു കൊണ്ട് മറുനാടൻ വാർത്ത കൊടുത്തു.

ബിജെപിയെ ആരു സഹായിക്കണം സാഹയിക്കേണ്ട എന്നൊക്കെ മറുനാടൻ ഷാജൻ ആണൊ തീരുമാനിക്കുന്നത്. ഇതാണോ മാധ്യമ പ്രവർത്തനം??? അതു പോലെ ശബരിമല പ്രശ്ന കാലത്ത് മുഖ്യമന്ത്രി എന്നേ നവോഥാന സമിതിയുടെ ജോയിന്റ് കൺവീനറായി നിയമിച്ചു. അന്നെനിക്ക് എതിരെ മറുനാടൻ പറയാത്ത വൃത്തി കേടുകൾ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ വർഗീയ വാദി എന്നും ഭീകരൻ എന്നൊക്കെ എന്നേ വിളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊക്കെ വിളിച്ചത് എന്നു എനിക്കും തിട്ടമില്ല. സാജന് ഇഷ്ടമില്ലാത്തവരെ ഷാജൻ എന്തും പറയും. ഇതാണോ പത്ര പ്രവർത്തനം.

ഷാജൻ ബുദ്ധിയുള്ള ആളാണ് എന്നു ഞാനും സമ്മതിക്കുന്നു. അയാളുടെ വ്യവസായം വളർത്താൻ അയാൾ തന്ത്രങ്ങൾ പ്രയോഗിക്കുന്നു, അതിലുടെ വളരുന്നു. ദേശീയതക്കു ഒപ്പം നിൽക്കുന്നു, രാജ്യസ്നേഹം ഉണ്ട്, വാർത്തകളിൽ അൽപ്പമൊക്കെ സത്യ സന്ധത കാണിക്കുന്നു….. അങ്ങനെ ചില കാരണങ്ങൾ കൊണ്ട് (എന്നേ നെഗറ്റീവായി വിമർശിച്ചിട്ടും) ഇപ്പോഴും ഞാൻ ഷാജന് ഒപ്പമാണ്. എന്നാൽ എല്ലാവർക്കും ഷാജന്റെ good സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പറ്റു എന്ന രീതിയിലേക്ക് ഷാജൻ സ്വയം ചിന്തിച്ചാൽ പിന്നെ നിങ്ങളുടെ അധോഗതിയായിരിക്കും.
സിപി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer