പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി നടി ആമിന നിജാം. ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കുന്നില്ല എന്നും പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു ആമിന നിജാം പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു താരം പ്രതികരിച്ചത് . കൂടാതെ പാകിസ്ഥാന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചിട്ടുണ്ട് സാധാരണക്കാര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കള്‍ എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്
സോഷ്യൽ പോസ്റ്റിന്റെ പൂർണ രൂപം :
അതേ, ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക. ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മള്‍ കടന്നു പോകുന്ന ഈ യുദ്ധത്തില്‍ നഷ്ടം സാധാരണക്കാര്‍ക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാന്‍, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോള്‍ മാത്രം സംസാരിക്കുന്നവളല്ല.വ്യാപക വിമർശനങ്ങളാണ് താരത്തിന്റെ പോസ്റ്റ് പിന്നാലെ ഉയരുന്നത്






