Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 15 പേരാണ് കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer