Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡ്രാഗൺ നിർമാതാക്കൾ ഇനി ടൊവിനോയ്ക്ക് ഒപ്പം; ‘നരിവേട്ട’യെ ഏറ്റെടുത്ത് എ ജിഎസ് എന്റർടെയ്ൻമെന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുപോകുന്നത്. ഇപ്പോഴിതാ സിനിമയുടെ തമിഴ് ഡിസ്ട്രിബ്യൂഷൻ എ ജി എസ് എന്റർടൈൻമെന്റ് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം എ ആർ എമ്മിന് തമിഴ് നാട്ടിൽ ലഭിച്ച ഹൈപ്പ് എന്നിവ മൂലം നരിവേട്ടക്ക് തമിഴ്നാട്ടിൽ വലിയ സ്വീകാര്യത കിട്ടിയേക്കാവുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ എ ജി എസ് എന്റർടെയ്ൻമെന്റ് ഏറ്റെടുത്തിരിക്കുന്നത്.

നൂറു കോടി ക്ലബിൽ ഇടം നേടിയ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്രാഗൺ’ സിനിമ നിർമ്മിച്ചതും എ ജി എസ് എന്റെർറ്റൈന്മെന്റ്‌സാണ്. മെയ് 16ന് ആ​ഗോള റിലീസിന് ഒരുങ്ങുകയാണ് നരിവേട്ട. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. കൂടാതെ ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്.

Recent News

Advertisement
WhiteswanTV Footer