പട്‌ന: പാക്കിസ്ഥാന്‍ ഭീകരാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ (15.05.25)ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
കശ്മീരില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 3 ലഷ്‌കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്രൂ കെല്ലെര്‍ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ‘ഓപ്പറേഷന്‍ കെല്ലെര്‍’ ദൗത്യത്തില്‍ ലഷ്‌കര്‍ കമാന്‍ഡറും പല ഭീകരാക്രമണക്കേസുകളില്‍ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്‌നാന്‍ ഷാഫി ധര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.






