തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പോലീസ് കേസെടുത്തത് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്.
പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടര്‍ന്ന് പരിപാടി കാണാനായി എത്തിയവര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലിജുവിന്റെ മരണത്തെ തുടര്‍ന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയത്.
അതേസമയം പരിപാടിയുടെ സംഘാടകർക്കെതിരെ ആരോപണവുമായി ലിജുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നു. പരിപാടിയില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടില്ലെന്നും മരണവാര്‍ത്ത മറച്ചു വെക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.






