Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജയാന് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇവർ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താളത്തിൽനിന്ന് പൊലീസ് പിടികൂടി.

നായത്തോട് സെന്റ് ജോൺസ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐവിൻ മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂർവം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. ഐവിൻ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുൻപ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix