സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എന്നോടാരും ഇങ്ങനെ ചെയ്തിട്ടില്ല; സൂരിക്കുമുന്നിൽ വികാരഭരിതനായി ഉണ്ണി മുകുന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്തു സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാമൻ. ഈ ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികൾക്കായി സൂരിയും നടിമാരായ സ്വാസിക, ഐശ്വര്യ ലക്ഷ്മി, സം​ഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് എന്നിവർ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ഈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത് ഉണ്ണി മുകുന്ദനായിരുന്നു. ‘മാമൻ’ ടീമിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേ സൂരിയേക്കുറിച്ച് വികാരഭരിതനായി ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറൽ ആകുന്നത്.

ദുരൈ സെന്തില്‍ സംവിധാനം ചെയ്ത സൂരി നായകനായ ഗരുഡന്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് സൂരിയ പരിചയപ്പെടുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാര്‍ക്കോയുടെ തമിഴ് പതിപ്പിന്റെ റിലീസിന്റെ സമയത്ത് സൂരി തനിക്കൊരു വീഡിയോ അയച്ചിരുന്നെന്നും അത് മറക്കാനാകാത്ത അനുഭവം ആയിരുന്നു എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

‘ഗരുഡന്റെ ലൊക്കേഷനില്‍ വെച്ചാണ് സൂരി സാറിനെ പരിചയപ്പെടുത്തുന്നത്. ഞാന്‍ ആദ്യം കാലം മുതലേ അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു. കാരണം ആളുകളെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. ചെറിയ റോളുകളില്‍ തുടങ്ങി ഇപ്പോള്‍ തമിഴ് സിനിമയില്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ നല്‍കുന്ന താരമായി മാറിയിരിക്കുകയാണ് സൂരി. അദ്ദേഹത്തിന്റെ ജീവിതം വളരെ ഇന്‍സ്‌പെയറിങ്ങാണ്.

വ്യക്തിപരമായ ഒരു അനുഭവം കൂടി ഞാന്‍ പങ്കുവെക്കാം. മാര്‍ക്കോ സിനിമയുടെ റിലീസ് ചെയ്ത സമയത്ത് സൂരി സാര്‍ എനിക്ക് വലിയൊരു വീഡിയോ മെസേജ് അയച്ചു. മാര്‍ക്കോ തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സമയമായിരുന്നു അത്. ‘എന്റെ അനിയന്റെ സിനിമ തമിഴില്‍ റിലീസ് ആവുകയാണ്, നിങ്ങള്‍ എല്ലാവരും കാണണം’ എന്നായിരുന്നു വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്.
മാര്‍ക്കോയുടെ തമിഴ് റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ വിളിക്കുകയോ അറിയിക്കുകയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

എന്റെ ജീവിതത്തില്‍ ഇന്നേ വരെ എനിക്കായി ആരും അങ്ങനെയൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇതേ കുറിച്ച് പറയാതിരിക്കാനാകില്ല. നിങ്ങളുടെ മാമന്‍ എന്ന ഈ ചിത്രം വമ്പന്‍ ഹിറ്റാകണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം സൂരി അത്രയും നല്ലൊരു മനുഷ്യനാണ്. അദ്ദേഹം വിജയിക്കണം,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മെയ് 16നാണ് മാമന്‍ തിയേറ്ററുകളിലെത്തുന്നത്. സൂരി തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഡ്രാമാ ഴോണറിലാണ് എത്തുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.