ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കും. പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കും.
തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം നല്കും. ഇതോടെ ഔദ്യോഗികമായി മാര്‍പാപ്പ എന്ന സ്ഥാനം ഏറ്റെടുക്കും. ഇതിനു പിന്നാലെ, വത്തിക്കാനിലെ പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ അധികാരം ഏറ്റെടുക്കുന്നതിനുള്ള ചടങ്ങുകള്‍ തുടരും. മേയ് 20ന് അദ്ദേഹം സെന്റ് പോള്‍ ബസിലിക്കയുടെ അധികാരം സ്വീകരിക്കും. മേയ് 21ന് വിശ്വാസികളുമായി ആദ്യ പൊതുസമ്മേളനം നടത്തും.
മേയ് 24ന് റോമന്‍ ക്യൂരിയയുമായും വത്തിക്കാന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മേയ് 25ന്, അദ്ദേഹം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയും സെന്റ് മേരി മേജര്‍ ബസിലിക്കയും ഔദ്യോഗികമായി ഏറ്റെടുക്കും. ലിയോ XIV വടക്കേ അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മാര്‍പാപ്പായായതിനാല്‍ വത്തിക്കാന്റെ അമേരിക്കയുമായുള്ള ബന്ധവും, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പാപ്പയുടെ സമീപനവും ലോകം ഉറ്റുനോക്കുകയാണ്.
Content: Pope Leo XIV’s inauguration tomorrow






