ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നു. അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാല്‍ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തമല്ല. എന്തായാലും നയൻതാരയെ നായികയായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ചിരഞ്ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രം വിശ്വംഭരയാണ്. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ചിരഞ്ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.



