Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ന്യൂയോര്‍ക്ക് ബ്രൂക്ലിന്‍ പാലത്തില്‍ കപ്പല്‍ ഇടിച്ചു കയറി അപകടം; 2 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: നഗരത്തിലെ ബ്രൂക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേനയുടെ പരിശീലന കപ്പല്‍ ഇടിച്ചുകയറി അപകടം. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് 277 പേരാണ് കപ്പലിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂയോര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോള്‍ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങള്‍ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ മെക്‌സിക്കന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. കപ്പലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മെക്‌സിക്കന്‍ നാവിക സേന വ്യക്തമാക്കി.
അതേസമയം അപകടത്തില്‍ ബ്രൂക്ലിന്‍ പാലത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. എങ്കിലും ഗതാഗത വകുപ്പ് പാലത്തിന്റെ ഘടനാപരമായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആരും വെള്ളത്തില്‍ വീണിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താല്‍ക്കാലികമായി അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കന്‍ നാവികസേനയുടെ കണക്കനുസരിച്ച് 91 മീറ്റര്‍നീളവും 12 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് കുവാട്ടെമോക് . 1982 ലാണ് ക്കപ്പലിന്റെ ആദ്യയാത്ര ആരംഭിച്ചത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer