ഐഫോണ്‍ സീരിസിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഫോൺ ആണ് ഐഫോൺ 16.അടുത്ത സീരീസ് പുറത്തിറങ്ങാനിരിക്കെ, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ 16-ന് വിപണിയില്‍ വിലകുറയുന്നു. 2024 സെപ്റ്റംബറില്‍ 79900 രൂപയില്‍ വില്‍പന ആരംഭിച്ച ഐഫോണ്‍16, 128 ജിബി ബേസ് മോഡല്‍ ഇപ്പോള്‍ 69500 രൂപയ്ക്ക് വാങ്ങാനാവും. ചില ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആമസോണില്‍ ഇപ്പോള്‍ 73500 രൂപയ്ക്കാണ് ഐഫോണ്‍ 16 ബേസ് മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥവിലയില്‍ നിന്ന് 6400 രൂപയുടെ കുറവാണിത്. ഇതിന് പുറമെ ഐസിഐസിഐ, കൊടാക്, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 4000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇതുവഴി ഐഫോണ്‍ 16 ന്റെ വില 69500 രൂപയിലേക്ക് കുറയ്ക്കാനാവും. പരിമിത കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകാനിടയുള്ളൂ.
ഫ്‌ളിപ്കാര്‍ട്ടിലാകട്ടെ, ഐഫോണ്‍ 16 ബേസ് മോഡല്‍ വില്‍ക്കുന്നത് 74900 രൂപയ്ക്കാണ്. ചില ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും ഇതുവഴി ഫോണിന്റെ വില 70900 രൂപയായി കുറയ്ക്കാനാവും.






