Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഫ്ഗാൻ ഇന്ത്യ സഹകരണം വളരെ വിലപ്പെട്ടത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ

ഫ്ഗാനിലെ താലിബാൻ ഭരണകുടവുമായി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നത് തെക്കു കിഴക്കൻ ഏഷ്യയിൽ ആണവ സുരക്ഷയുടെ പുതിയൊരു അധ്യായം തുറക്കും. കാലത്തിന്റെ ആവശ്യം അതാണ്. ഇന്നുo- എന്നും ലോകത്തിലെ അപകടകരമായ ആണവ ഫ്ലാഷ് പോയിന്റ് ആണ് തെക്കു കിഴക്കൻ ഏഷ്യ അല്ലെങ്കിൽ ഇന്ത്യ -പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം. അഫ്ഗാനിലെ ഇസ്ലാമിസ്റ്റ് ഭരണകുടവുമായി ആശയപരവും മതപരവുമായ എതിർപ്പുകൾ ഇന്ത്യക്ക് ഉണ്ടാകാം. എന്നാൽ അഫ്ഗാൻ ഇന്ത്യക്ക് strategic important ആയ രാജ്യമാണ്.

പാകിസ്താന്റെ സാറ്റെലൈറ്റ് അടിമ രാജ്യമായി ഇപ്പോഴത്തെ അഫ്ഗാൻ താലിബാൻ ഭരണകൂടം മാറിയില്ല എന്നത് ലോകത്തിനു ഏറെ ആശ്വാസകരമായ കാര്യമാണ്. മുള്ള ഒമറിന്റെ ഒന്നാം താലിബാൻ ഭീകര ഭരണം പോലെയല്ല ഇന്നത്തെ താലിബാൻ ഭരണം. അവരുടെ വിദേശ നയം ലോകത്തിന്റെ ഗതിക്കനുസ്സരിച്ചു നീക്കാൻ അവർ തയ്യാറാണ് എന്നു സൂചിപ്പിക്കുന്നു. വിദേശ കാര്യമന്ത്രി ജയശങ്കർ അഫ്ഗാൻ താലിബാൻ വിദേശമന്ത്രിയുമായി നടത്തിയ ചർച്ച ഇത്തരം സാഹചര്യത്തിലാണ്. അതിനു വലിയ പ്രാധാന്യമുണ്ട്.


അമേരിക്ക പാകിസ്ഥാനിൽ ഇടപെട്ടത് അടുത്ത 100,വർഷത്തെ പെന്റഗൺ ഡിഫെൻസ് പ്ലാനിങ്ന്റെ ഭാഗമാണെന്ന് അനുമാനിക്കാം/സ്ഥിരീകരിക്കാം. ഹവാർഡ് പ്രൊഫസർ സാമൂവൽ ഹന്റിങ്ടൺ എഴുതിയ” വിഖ്യാതമായ civilisational conflict “എന്ന പുസ്തകം അമേരിക്ക തങ്ങളുടെ സെക്യൂരിറ്റി പോളിസി ഡോക്യുമെന്റ് ആയി 90കളിലേ അംഗീകരിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ അമേരിക്ക നേരിടേണ്ട ഏറ്റവും വലിയ പ്രശ്നം പാൻ ഇസ്ലാമിക്‌ ഭീകരത ആണെന്നും അതിനെ തടയുന്നതിന്റെ ഭാഗമായി ഇസ്ലാമിക്‌ ഭീകരരുടെ കയ്യിൽ ആണവ ആയുധങ്ങൾ എത്തുന്നത് തടയാനും അമേരിക്കക്ക് പദ്ധതിയുണ്ട്.


ലോകത്തിലെ ഏക ഇസ്ലാമിക്‌ ബോംബ് പാകിസ്ഥാനാണ്. അവിടുത്തെ ഭരണം എന്നെങ്കിലും ഇസ്ലാം ഭീകരരൂടെ കയ്യിൽ എത്തുമെന്നും ഭീകര സംഘടനകൾക്ക് ആണവ ആയുധം ലഭിച്ചാൽ അപകടത്തിലാകുന്നത് അമേരിക്ക ഇന്ത്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാ യിരിക്കുമെന്നും നമുക്കറിയാം. അങ്ങനെയൊരു സാഹചര്യത്തിൽ പാകിസ്താന്റെ ആണവ ശേഖരം ഒരു മിന്നൽ നടപടിയിലൂടെ” പിടിച്ചെടുക്കാൻ” അമേരിക്കക്ക്‌ ഒരു “contigency “പ്ലാൻ ഉണ്ടെന്നും അതിന്റെ വിശദാമoശങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല എന്നും ബുഷ് Jr. പ്രസിഡന്റ്‌ ആയിരുന്നപ്പോൾ അന്നത്തെ വിദേശ കാര്യ സെക്രട്ടറി കോണ്ടോലിസ റൈസ് പറഞ്ഞിരുന്നു.


ഇതിനെ കൌണ്ടർ ചെയ്യാൻ തങ്ങളുടെ ആണവ ശേഖരത്തിൽ കുറേ അഫ്ഗാനിലേ തോറ ബോറ മലകളിലേക്ക് മാറ്റാൻ പാകിസ്ഥാൻ ആലോചിച്ചിരുന്നു. അന്ന് ബിൻ ലാടാൻ അഫ്ഗാനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്തിരിന്നത് എന്നും ഓർക്കണം. അഫ്ഗാനെ പാക് വിലയത്തിൽ നിർത്താതെയിരുന്നാൽ പാകിസ്താന്റെ ആണവ രഹസ്യ സ്റ്റോറേജ് അഫ്ഗാനിലേക്ക് മാറ്റാതെ തടയാൻ സാധിക്കും.


ഇന്ത്യ -അഫ്ഗാൻ ബന്ധം നല്ല രീതിയിൽ പോയാൽ പാകിസ്ഥാൻ എന്ന് ഭീകര രാഷ്ട്രത്തെ സൈനികമായി ഒറ്റപ്പെടുത്താൻ സാധിക്കും. അമേരിക്ക ഇന്ത്യക്കു ഒപ്പം നിൽക്കേണ്ട സമയമാണ് ഇതു. പക്ഷെ ട്രമ്പ് വെറും കച്ചവടക്കാരൻ മാത്രം ആകുന്നതാണ് ലോകത്തിന്റെ പ്രശ്‌നം. ഒരു “pre emptive സ്ട്രൈക്ക്”ലുടെ പാകിസ്താന്റെ ആണവ ആയുധങ്ങൾ പിടിച്ചെടുത്തു അഫ്ഗാനിലേക്ക് മാറ്റാനും നശിപ്പിക്കാനും ഇന്ത്യ-ഇസ്രായേൽ സംഖ്യത്തിന് കഴിയുമെന്നാണ് അമേരിക്കയും വിശ്വസിക്കുന്നത്. അഫാഗാനിസ്ഥാന്റെ “strategic”importence”, ഇതാണ്. (Ref- debates in ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫെൻസ് സ്റ്റഡീസ് &അനലൈസിസ് )
സിപി.

Greeshma Celine Benny

Advertisement
WhiteswanTV Footer