സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം ആം ആദ്മി പാർട്ടി വിദ്യാർത്ഥി സംഘടനയായ ‘അസാപ്’ രൂപികരിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം വിദ്യാർത്ഥി സംഘടനയുമായി ആം ആദ്മി പാർട്ടി . അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ആൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി) എന്ന സംഘടനയാണ് പാർട്ടി രൂപീകരിച്ചത്. “ക്യാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാറ്റത്തിനായുള്ള പ്രസ്ഥാനം” എന്നാണ് അസാപിനെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പരമ്പരാഗത പാർട്ടി രാഷ്ട്രീയത്തിന് പകരം ഭരണം, വിദ്യാഭ്യാസം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബദൽ രാഷ്ട്രീയ പാതയിലേക്ക് യുവാക്കളെ സജ്ജമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും കെജ്‌രിവാൾ പറഞ്ഞു.

അതേസമയം എഎപിക്ക് ഇതിനോടകം തന്നെ ഒരു യുവജന വിഭാഗം ഉണ്ട്.
ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എഎപിയുടെ യുവജന വിഭാഗമായ – ഛത്ര യുവ സംഘർഷ് സമിതി മത്സരിച്ചിട്ടുമുണ്ട്. എന്നാൽ വിദ്യാർത്ഥികളെ അണിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമർപ്പിതവും സമാന്തരവുമായ ഒരു വിഭാഗമായി അസാപ് ഇപ്പോൾ പ്രവർത്തിക്കുമെന്നും അതേസമയം യുവജന വിഭാഗമായ ഛത്ര യുവ സംഘർഷ് അതിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും പാർട്ടി വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.