പാലക്കാട്: അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ചിത്ര – സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ പ്രകടിപ്പിച്ച ചിത്രയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിതീകരിച്ചു. അമ്മയുടെ പോഷകാഹാര കുറവാണ് ശിശുവിന്റെ മരണ കാരണം.






