Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഛോട്ടാമുംബൈ വൈകുന്നതെന്ത്?; തുറന്ന്പറഞ്ഞ് നിർമാതാവ് മണിയൻപിള്ള രാജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാ​ഗമായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയതും നേടാതെപോയവയും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ എത്തിയ മോഹന്‍ലാല്‍ റീറിലീസ് ചിത്രങ്ങളൊക്കെ തിയറ്ററില്‍ ആളെ എത്തിച്ചിരുന്നു. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നിവയാണ് റീ റിലീസ് ആയി സമീപകാലത്ത് എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. അതിന് തുടര്‍ച്ചയെന്നോണം തിയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കളര്‍ഫുള്‍ ആക്ഷന്‍ കോമഡി ചിത്രം. 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 4 കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെ (മെയ് 21) എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റിയതായും ഔദ്യോ​ഗിക അറിയിപ്പ് എത്തി. എന്നാല്‍ ചിത്രം എപ്പോള്‍ കാണാനാവും? ചിത്രത്തിന്‍റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു തന്നെ ഈയിടെ അക്കാര്യം പങ്കുവച്ചിട്ടുണ്ട്.

ഒരു സമൂഹ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു നല്‍കിയ പ്രതികരണം ഇങ്ങനെ- “21-ാം തീയതി ലാലിന്‍റെ പിറന്നാളിന് ഇറക്കാന്‍ വച്ചിരുന്നതാണ്. പക്ഷേ ഇറങ്ങിയ എല്ലാ സ്ഥലങ്ങളിലും തുടരും ഹൗസ്‍ഫുള്‍ ആയിട്ട് പോവുകയാണ്. മോഹന്‍ലാലിന്‍റെ ഒരു പടം ഓടുമ്പോള്‍ മോഹന്‍ലാലിന്‍റെ തന്നെ ഒരു എതിര്‍ പടം വരുന്നത് നമുക്ക് താല്‍പര്യമില്ല. പിന്നെ ഒരുപാട് പടങ്ങളുണ്ട് 23 ന്. നമുക്ക് സമാധാനമായിട്ട് ഇറക്കാം. പടം എല്ലാം തീര്‍ന്ന് പക്കാ ആയിട്ട് ഇരിക്കുകയാണ്. അപ്പോള്‍ എന്തായാലും ജൂണില്‍ ഇറക്കാം എന്ന തീരുമാനത്തിലാണ്”, മണിയന്‍പിള്ള രാജു പറഞ്ഞു. അതേസമയം തീയതി എന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Recent News

Advertisement
WhiteswanTV Footer