ഗൂഡല്ലൂര്‍: ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. കാര്‍ത്യായിനിയാണ് നിര്‍മാണത്തൊഴിലാളിയായ ഭർത്താവ് ദിനേശ്കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് കാർത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായനി ദിനേശ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മസിനഗുഡി പൊലീസ് കേസെടുത്ത് കാർത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി.






