കൊൽക്കത്ത: കുഴിമാടം കുഴിച്ച് അസ്ഥികൂടത്തിനെ പുറത്തെടുത്തു സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രഭാകര്‍ സിദ് ആണ് കുഴിമാടത്തിനരികില്‍ നിന്ന് അസ്ഥികൂടത്തിനൊപ്പം സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയത്. പുര്‍ബ ബേദിനിപുര്‍ ജില്ലയിലെ കൊന്‍ടായ് ഗ്രാമത്തിലാണ് സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
7 വർഷം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടമാണ് തുറക്കാൻ ശ്രമിച്ചത്. കുഴിമാടത്തിനടുത്ത് നിന്ന് മണ്ണ് മാറ്റുകയും അസ്ഥികൂടം പുറത്തെടുത്ത് സെൽഫി എടുക്കാൻ ശർമിക്കുന്നതിനിടയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസെത്തി പ്രഭാകറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിൽ നിന്ന് പൊലീസ് ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെടുത്തു. പ്രഭാകര്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി.






