Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭീകരർക്കെതിരെ സൈന്യം തിരച്ചിൽ തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു കശ്മീർ : കിഷ്ത്വാർ മേഖലയിൽ ഭീകരർക്കെതിരെ തിരച്ചിൽ തുടർന്ന് സൈന്യം. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷവും, വെടിവയ്പ്പിൽ ഉൾപ്പെട്ട തീവ്രവാദികളെ കണ്ടെത്താൻ സുരക്ഷാ സേന വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ഭീകരരെ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്.

പാകിസ്ഥാനി കൂടിയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ 3-5 പേരടങ്ങുന്ന ഒരു സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതായാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. വ്യാഴാഴ്ച ചത്രൂ പ്രദേശത്ത് പോലീസും സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയപ്പോൾ പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും തുടർന്നുള്ള വെടിവയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix