തിരുവനന്തപുരം: വർക്കല അയിരൂരിൽ പിതാവ് മകളെ പീഡനത്തിനിരയാക്കി. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പോലീസ് റജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്നും പിതാവ് പീഡിപ്പിച്ചതായി മകൾ അമ്മയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.






