ജാർഖണ്ഡ്: ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് എന്ന നക്സൽ സംഘടനയുടെ തലവനും 10 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയുമായ പപ്പു ലോഹറ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന മറ്റൊരു മുതിർന്ന നേതാവായ പ്രഭാത് ഗഞ്ചുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം നിരോധിത സംഘടനയിലെ അംഗമാണെന്ന് സംശയിക്കുന്ന മൂന്നാമത്തെ വ്യക്തിയെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു, ഇയാളിൽ നിന്ന് ഒരു റൈഫിൾ കണ്ടെടുത്തു.
ജാർഖണ്ഡിലെ ലതേഹാർ മേഖലയിൽ ഇപ്പോഴും കോമ്പിംഗ് ഓപ്പറേഷൻ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഛത്തീസ്ഗഢിലെ നക്സൽ കമാൻഡറായ നമ്പാല കേശവ് റാവു എന്ന ബസവരാജു കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഏറ്റുമുട്ടലുകൾ. അതേസമയം ഇന്നലെ രാത്രി ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ 24 നക്സലുകൾ അധികാരികൾക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.






