Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്സെടുത്ത് പോലീസ്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്‌ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.

സ്കൂൾ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിൽ വന്നുനിൽക്കുകയായിരുന്നു കുട്ടി. പ്രതി മുനമ്പം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത ജീവിച്ചിരുന്നയാളാണ്. ഇയാൾ കുറച്ചു ദിസങ്ങൾക്ക് മുൻപ് കുട്ടി നിന്നിരുന്ന ബന്ധുവീട്ടിലെത്തി ബഹളം വച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയപ്പോഴേക്കും പ്രതി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇത് കുട്ടി കാണിച്ചുകൊടുത്തതിലുള്ള വൈരാഗ്യമാണ് മർദനത്തിന് പിന്നിൽ.

പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രതി 21 ന് രാത്രി വീണ്ടും വീട്ടിൽ അതിക്രമിച്ചുകയറുകയും കുട്ടിയെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടി ആശുപത്രയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Advertisement
WhiteswanTV Footer