ഇടുക്കി: മൂന്നാറിൽ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്ന് ഉച്ചകഴിഞ്ഞാണ് തെരുവുനായ ആക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് പുറമെ പ്രദേശവാസികള്‍ ഉൾപ്പടെ ഉൾപ്പടെ 12 പേർക്കാണ് കടിയേറ്റത്. ആളുകളുടെ കാലിനും കൈയ്ക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാര്‍ ടൗണിലടക്കം തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരേ നായ ആണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം.






