തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദേശ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ. അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തു നിന്നു നീക്കാനുമാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. കാര്യവട്ടം ക്യാമ്പസിലാണ് ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചത്.
വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കൂടിയ സിൻഡിക്കേറ്റിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജൻഡയായി വിഷയം ചർച്ച ചെയ്ത ശേഷം അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനിച്ചു. മൂന്ന് വർഷം മുൻപാണ് സർവകലാശാല എസ്.എം.റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്.






