തിരുവനന്തപുരം : പി വി അൻവറിനെ ചൊല്ലി കോൺഗ്രസ്സിലുണ്ടായ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അതേസമയം അൻവറിനെ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റക്ക് തീരുമാനിക്കേണ്ടതില്ലെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അൻവറിന്റെ കൈയിലുള്ള വോട്ട് യൂഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകും എന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം അൻവറിന്റെ വിഷയത്തിൽ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല.
പുതിയ കെപിസിസി പ്രസിഡന്റ് വന്നതോട് കൂടി ഈ കാര്യത്തിൽ ഒരു ചര്‍ച്ച നടക്കുമെന്നാണ് വിശ്വാസം എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു . അതേസമയം അൻവറിന്റെ വിഷയത്തില്‍ താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് . വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും എത്തിയിരുന്നു . പി വി അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തയില്ലെന്നും കൂടാതെ അൻവർ വിഷയത്തിൽ കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കട്ടെയെന്നുമാണ് കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത് .






