അമേരിക്ക : അമേരിക്കൻ ടെക് ഭീമാരായ ഐബിഎം 8000 ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഓട്ടോമേഷൻ നീക്കത്തിന്റെ ഭാഗമായി ഐബിഎം 200 എച്ച്ആർ റോളുകൾ എഐ ഏജന്റുമാരെ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതായി റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.ജീവനക്കാരുടെ അഭ്യര്‍ഥനകള്‍ക്ക് മറുപടി നല്‍കുക, പേപ്പര്‍വര്‍ക്കുകള്‍ ചെയ്യുക, എച്ച്ആര്‍ ഡാറ്റകള്‍ ക്രോഡീകരിക്കുക തുടങ്ങിയ ജോലികളാണ് എഐ ചെയ്യുന്നത്.
കൂടാതെ ഐബിഎമ്മിലെ കൂടുതല്‍ റോളുകളിലേക്ക് എഐ സംയോജിപ്പിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ മാറ്റത്തെക്കുറിച്ച് സൂചന നൽകി. ചില എന്റർപ്രൈസ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.






