Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏറ്റവും പുതിയ അപ്ഡേഷനുമായി ചാറ്റ്ജിപിടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏറ്റവും പുതിയ അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് Chat GPT. ഏറ്റവും പുതിയ അപ്ഡേഷന് ഉപയോഗിച്ച് മറ്റ് ആപ്പുകളിലും ലോഗിന്‍ ചെയ്യാം. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തേഡ് പാര്‍ട്ടി ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നത് പോലെ ചാറ്റ്ജിപിടി അക്കൗണ്ട് ഉപയോഗിച്ചും താമസിയാതെ തേഡ് പാര്‍ട്ടി സേവനങ്ങളില്‍ ലോഗിന്‍ ചെയ്യാനാവും എന്നതാണ് പുതിയ അപ്ഡേഷന്. അതിനായി ശ്രമിച്ചുവരികയാണെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ അറിയിച്ചു. ആപ്പുകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള ലോഗിന്‍ ഉള്‍പ്പെടുത്തുന്നതിന് ഡെവലപ്പര്‍മാരുമായും കമ്പനി സഹകരിച്ചുവരികയാണ്.

ചാറ്റ് ജിപിടിയ്ക്ക് 60 കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി ലോകത്തെ ജനപ്രിയ കണ്‍സ്യൂമര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി ചാറ്റ് ജിപിടി മാറി. ഷോപ്പിങ്, സോഷ്യല്‍മീഡിയ എന്നീ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ എഐ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് കൂടാതെ എഐ അധിഷ്ടിതമായൊരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണം അവതരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണെന്ന് സാം ഓള്‍ട്ട്മാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ‘സൈന്‍ ഇന്‍ വിത്ത് ചാറ്റ്ജിപിടി’ ഫീച്ചറിന്റെ ഒരു പ്രിവ്യൂ ഇമേജ് ഓപ്പണ്‍ എഐ പുറത്തുവിട്ടിരുന്നു.

Recent News

Advertisement
WhiteswanTV Footer