Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chatgpt

80s വൈബ് ആഘോഷിച്ച് കഴിഞ്ഞോ? ഇത്തരം ട്രെൻഡുകൾ സേഫാണോ? AI ടൂളുകൾ നമ്മുടെ മുഖവും സ്വകാര്യതയും കവരുന്നുണ്ടോ? അറിയാം ആശങ്കകൾക്ക് പിന്നിലെ സത്യം

എൺപതുകളിലെ ആഡംബര പൂർണ്ണമായ വസ്ത്രങ്ങളും, തിങ്ങിനിറഞ്ഞ വോളിയമുള്ള ഹെയർസ്റ്റൈലും, കണ്ണടകളും, ഫിലിം ക്യാമറയുടെ ഗ്രെയിൻ ടെക്സ്ചറുമൊക്കെയായി സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് ’80s റെട്രോ’ എഐ ഫോട്ടോ ട്രെൻഡ് തരംഗമായത്. ഒരു സെൽഫി മാത്രം നൽകിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതൊരാളെയും എൺപതുകളിലെ നൊസ്റ്റാൾജിക് കഥാപാത്രമാക്കി മാറ്റുന്ന ഈ ജനറേറ്റീവ് എഐ മാജിക് ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. എന്നാൽ, കൗതുകമുണർത്തുന്ന ഈ റെട്രോ ഭംഗിക്ക് പിന്നിൽ വലിയൊരു സുരക്ഷാ മുന്നറിയിപ്പും ഉയർന്നുവരുന്നുണ്ട്. നമ്മൾ നൽകുന്ന ചിത്രങ്ങൾ വൻകിട എഐ കമ്പനികൾ […]
Read more

മുൻ കാമുകിയെ ബലാത്സം​ഗം ചെയ്ത് കൊല്ലുമെന്ന് ചാറ്റ്ജിപിടിയോട് പറഞ്ഞു; യുവാവ് അറസ്റ്റിൽ!

ഫ്ലോറിഡ: മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട 25കാരനെ ഫ്ലോറിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഡാരെൻ ഷൗ എന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ് പിടിയിലായത്. കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇയാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചിരുന്നു. ഈ വിവരങ്ങൾ ചാറ്റ്ജിപിറ്റിയുടെ മാതൃകമ്പനിയായ OpenAI എഫ്ബിഐയ്ക്ക് കൈമാറിയതോടെയാണ് ഇയാൾ കുടുങ്ങിയത്. ആറുമാസത്തെ പ്രണയബന്ധത്തിന് ശേഷം കാമുകി ബന്ധം അവസാനിപ്പിച്ചതോടെയാണ് ഡാരെൻ ഷൗ ചാറ്റ്ജിപിറ്റിയുമായി സംസാരിക്കാൻ തുടങ്ങിയത്. കാമുകിയെക്കുറിച്ചും, അവളുടെ ഹോബികളെക്കുറിച്ചുമൊക്കെയാണ് ഷൗ ആദ്യം സംസാരിച്ചത്. എന്നാൽ പിന്നീട് മുൻ കാമുകിയെ […]
Read more

ഇനി സബ്‌സ്‌ക്രിപ്ഷന്‍ വേണ്ട; ചാറ്റ് ജിപിടി ഫ്രീ മോഡല്‍ പുറത്തിറക്കി

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ ഇനി സൗജന്യ ഡീഫോൾട് മോഡൽ. നിലവിലുണ്ടായിരുന്ന ഡിഫോൾട്ട് മോഡലിന് പകരം കൂടുതൽ ബുദ്ധിശക്തിയും വേഗതയുമുള്ള പുതിയ മോഡൽ എല്ലാ ഉപയോക്താക്കൾക്കുമായി സൗജന്യമായി ലഭ്യമാക്കി. ഇൻി സബ്സ്ക്രിപ്ഷൻ എടുക്കണം എന്നില്ല. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. നേരത്തെ പണമടച്ചുള്ള പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന പല അത്യാധുനിക ഫീച്ചറുകളും ഇനി സാധാരണ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ […]
Read more

ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

ചാറ്റ്ജിപിടി 2022-ൽ എത്തിയപ്പോൾ സാധാരണക്കാർക്കൊപ്പം ടെക് ലോകവും അമ്പരന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. ഗൂഗിൾ സി.ഇ.ഒയായ അദ്ദേഹം, അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം പങ്കുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മത്സരം അതിവേഗം ശക്തമായതായി തനിക്ക് അപ്പോൾ മനസ്സിലായെന്നും, മാറ്റത്തിന്റെ വേഗത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പൺ എഐ യുടെ ചാറ്റ്ജിപിടി കണ്ടപ്പോൾ “ഈ സാങ്കേതികവിദ്യ പ്രതീക്ഷിച്ചതിലും വേഗത്തിൽ വ്യാപിക്കും” എന്നാണ് തന്റെ ആദ്യ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അസ്വസ്ഥതയുണ്ടാക്കുന്ന ആവേശം’ എന്നായിരുന്നു പിച്ചൈയുടെ വിശേഷണം. […]
Read more

എല്ലാം ചാറ്റ് ചെയ്യരുതേ : സംശയിച്ചാൽ ചാറ്റ് ജി.പി.ടിയുമായുള്ള ചാറ്റുകൾ പൊലീസിന് കൈമാറും

ചാറ്റ് ജിപിടി യുമായി എല്ലാം പങ്കുവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചാറ്റ് ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം. നമ്മൾ രഹസ്യമാണെന്ന് കരുതുന്നവ അങ്ങനെയാവണമെന്നില്ല. ചാറ്റുകൾ കമ്പനി നിരീക്ഷിക്കുണ്ടെന്നും അപകടകരമായ രീതിയിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പൊലീസിന് കൈമാറുമെന്നും ഓപൺ എ.ഐ. സമീപകാല ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സ്വയം ശാരീരിക ഉപദ്രവം നടത്തുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതോ ആയ ചാറ്റുകൾ സാങ്കേതിക സംവിധാനങ്ങൾ തിരിച്ചറിയുകയും അവ ഹ്യൂമൻ റിവ്യൂമാർക്ക് കൈമാറുകയും ചെയ്യും. സംഭവത്തിന്‍റെ ഗൗരവത്തിനനുസരിച്ച് പൊലീസിന് കൈമാറാൻ സാധ്യതയുണ്ടെന്നും […]
Read more

ഏറ്റവും പുതിയ അപ്ഡേഷനുമായി ചാറ്റ്ജിപിടി

ഏറ്റവും പുതിയ അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് Chat GPT. ഏറ്റവും പുതിയ അപ്ഡേഷന് ഉപയോഗിച്ച് മറ്റ് ആപ്പുകളിലും ലോഗിന്‍ ചെയ്യാം. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തേഡ് പാര്‍ട്ടി ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നത് പോലെ ചാറ്റ്ജിപിടി അക്കൗണ്ട് ഉപയോഗിച്ചും താമസിയാതെ തേഡ് പാര്‍ട്ടി സേവനങ്ങളില്‍ ലോഗിന്‍ ചെയ്യാനാവും എന്നതാണ് പുതിയ അപ്ഡേഷന്. അതിനായി ശ്രമിച്ചുവരികയാണെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ അറിയിച്ചു. ആപ്പുകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള ലോഗിന്‍ ഉള്‍പ്പെടുത്തുന്നതിന് ഡെവലപ്പര്‍മാരുമായും കമ്പനി സഹകരിച്ചുവരികയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix