Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. കിലി പോൾ എന്നാണ് ആളുടെ യഥാർത്ഥ പേരെങ്കിലും മലയാളികൾക്ക് കിലി സ്വന്തം ഉണ്ണിയേട്ടൻ ആണ്. ലിപ്സിങ്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരത്തിന് ഇതിനോടകം തന്നെ 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെ ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങുകയാണ്. “മാസായി വാറിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

കിലി പോൾ തന്നെയാണ് സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നതും. ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂടാതെ മലയാളത്തിന് പുറമെ ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി എന്നെ ഭാഷകളിലും ചിത്രം റിലീസിനായി എത്തുന്നുണ്ട്. മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം, നജുമുദീൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix