സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരളക്കര കയ്യിലെടുത്ത നരിവേട്ട തെലുങ്കിലേക്ക്; ട്രൈലെർ പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ നരിവേട്ടയുടെ തെലുങ്ക് ഡബ്ബിം​ഗ് വെർഷന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 30 വെള്ളിയാഴ്ചയാണ് തെലുങ്ക് വെർഷൻ തീയറ്ററുകളിലെത്തുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെയ് 23ന് ആയിരുന്നു നരിവേട്ടയുടെ ഒറിജിനൽ പതിപ്പ് തിയറ്ററുകളിൽ എത്തിയത്.

പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ​ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രവും പ്രകടനവുമാണ് നരിവേട്ടയിലേതെന്നാണ് പ്രേക്ഷകാഭിപ്രായം.

Tags :

Recent News

Advertisement