കൊച്ചി: പള്ളിപ്പുറം ചെറായില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ സ്വദേശിനിയായ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.






